കുടിയേറ്റ കർഷക കുഞ്ഞാടുകളായ മനുഷ്യർ മാത്രമുള്ള ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ കുട്ടികളെ അൽബേർ കാമു എന്നും തോമസ് കാർലൈൽ എന്നുമൊക്കെയുള്ള പേരുകൾ പരിചയപ്പെടുത്തിയ,
'പാലം കടന്നു യൂണിവേഴ്സിറ്റിയുടെ ബെഞ്ചിൽ ചെന്നിരിക്കണം പിള്ളേരെ' എന്ന് നിർബന്ധിച്ച,
'തലമുറകളെ വഴിതെറ്റിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോൾ അവർക്കറിയില്ല അവരെന്നെ ഉപമിക്കുന്നത് സോക്രട്ടീസിനോടാണ്' എന്ന് ഫലിതം പറഞ്ഞ ജേക്കബ് സാറിനെ ഓർക്കുന്നത് അധ്യാപക ദിനത്തിൽ മാത്രമല്ല.
ചിന്തയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമൊക്കെ പറഞ്ഞതെല്ലാം അന്നു തലയ്ക്കു മുകളിലൂടെ പോയെങ്കിലും ഇന്നതൊക്കെ മഴയായി പെയ്യുന്നു.
ഞാനതിൽ നനഞ്ഞു നിൽക്കുന്നു
1 comment:
https://www.facebook.com/kj.jacob.7/posts/10203809864662617
Post a Comment