Wednesday, October 8, 2014

ശുചിത്വ ഭാരതം

സോണിയ ഗാന്ധി ഉടനെ പത്ര സമ്മേളനം നടത്തി 'ശുചിത്വ ഭാരത' പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം. നിർമൽ ഭാരത്‌ അഭിയാൻ പദ്ധത്യ്ക്ക് വേണ്ടി തയ്യാറക്കി വച്ചിരുന്ന പേപ്പറുകളും റിപ്പോര്ട്ടുകളും പൊടി തുടച്ചെടുത്ത്‌ പി എം ഓ യിലേക്ക് ഉടനെ അയക്കുന്നുണ്ട് എന്നുപറയണം. ഇത് യു പി എ സര്ക്കാരിന്റെ പദ്ധതി ഇത്തിരി മാറ്റം വരുത്തിയതെ ഉള്ളൂ എങ്കിലും എല്ലാ പിന്തുണയും നല്കുന്നു എന്ന് പറയണം. മഹാത്മാ ഗാന്ധിയുടെ എറ്റവും പ്രധാനപ്പെട്ട ഒരു മുദ്രാവാക്യത്തെ ഏറ്റെടുത്തതിനു നന്ദി പറയണം, ശുചിത്വം മാത്രമല്ല ഹിന്ദു-മുസ്ലിം ഐക്യവും അദ്ദേഹത്തിനു പ്രധാനപ്പെട്ട വിഷയമായിരുന്നു എന്നോർമ്മിപ്പിക്കണം. ഇതിനെത്ര പണം വേണം എന്നൊന്നും സർക്കാർ കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും കാര്യങ്ങൾ നടക്കും എന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കണം. ഗുജറാത്തിലെ കാര്യം വലിയ കഷ്ടമാണ്, അവിടെ പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് മോഡിയെ ചട്ടം കെട്ടണം; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പദ്ധതിയിൽ നല്ല ശ്രദ്ധ കാണിക്കണം എന്ന് പരസ്യമായി ആവശ്യപ്പെടണം. ഫോട്ടോ ഷോപ്പ് വിദഗ്ദർ പാർട്ടിയിൽ ഇല്ല, എങ്കിലും 'ആശാന്റെ നെഞ്ചത്ത്-കളരിയ്ക്ക് പുറത്ത്' സിദ്ധാന്തപ്രകാരം പദ്ധതി നടപ്പാക്കാൻ ഉമ്മൻ ചാണ്ടിയുടെ സേവനം ആവശ്യമാണെങ്കിൽ വിട്ടു തരാം എന്ന് ഓഫർ ചെയ്യണം. മാലിന്യ നിര്മ്മാര്ജ്ജനം നടന്നില്ലെങ്കിൽ മാലിന്യ നിര്മ്മാണം നിരോധിചാനെങ്കിലും പുള്ളി തടി രക്ഷപ്പെടുത്തും എന്ന് പ്രത്യേകം പറയണം. പ്ലാസ്റ്റിക്, തെർമോകോൾ കപ്പുകളിൽ ചായക്കച്ചവടം നടത്തുന്നത് കർശനമായി നിരോധിക്കണം എന്നാവശ്യപ്പെടണം. ഇത് പറഞ്ഞതുകൊണ്ട് പേഴ്സണലായി എടുക്കരുതെന്ന് അഭ്യര്ധിക്കണം ഒക്കെ വേഗം വേണം. അല്ലെങ്കിൽ നാളെ സുധീരൻ തരൂരിനെ പാർട്ടീന്നു പുറത്താക്കും

1 comment:

K J Jacob said...

https://www.facebook.com/kj.jacob.7/posts/10204035488823080