Wednesday, October 8, 2014

പേറ്റന്റ് കൊള്ള

മോഡി ഒബാമ സംയുക്ത പ്രസ്താവനയിൽ നിന്ന്:

ട്രേഡ് പോളിസി ഫോറത്തിന്റെ ഭാഗമായി ഉന്നതതല ബൌദ്ധിക സ്വത്തവകാശ പ്രവര്ത്തന സമിതി രൂപീകരിക്കാൻ രണ്ടു നേതാക്കന്മാരും തീരുമാനിച്ചു. ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനും സാങ്കേതിക കാര്യങ്ങൾ തീരുമാനിക്കുന്നതുനും ഈ സമിതി വാര്ഷിക യോഗങ്ങൾ നടത്തും.

ചെറിയ കാര്യമല്ല. അമേരിക്കൻ കുത്തകകല്ക്ക് തോന്നിയപോലെ ലാഭമുണ്ടാക്കാൻ ഇന്ത്യൻ പേറ്റന്റ്‌ നിയമങ്ങൾ അനുവദിക്കുന്നില്ല എന്ന പരാതി പണ്ട് മുതലേ അമേരിക്കയ്ക്കുണ്ട്. അക്കാര്യത്തിൽ ഇന്ത്യയിൽ പൊതുസമ്മതമായ നിലപാടുണ്ട്. പലപ്പോഴും അമേരിക്കാൻ മരുന്ന് കമ്പനികളുടെ കൊള്ളയിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ രക്ഷപ്പെടുത്തുന്നത് ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളാണ്.

ആരുമറിയാതെ ആണവ കരാർ രൂപപ്പെടുത്തിയ മൻമോഹൻ സിങ്ങുപോലും നാട്ടിലെ പൊതു സമ്മിതി ലംഘിക്കാൻ തയ്യാറാകാതിരുന്ന വിഷയത്തിലാണ് മോഡി പോയി തലവയ്ക്കുകയും അമേരിക്കയുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നത്. അവശ്യ മരുന്നുകളുടെ വില നിയന്ത്രണം അതിനായുള്ള സമിതിയിൽ നിന്ന് നീക്കം ചെയ്ത ഉത്തരവിനെ ഇതിന്റെയൊക്കെ ഫലമായി കാണേണ്ടി വരും.

സ്വച്ച് ഭാരത്നെന്നൊക്കെ പറഞ്ഞു ചൂലെടുക്കുംപോഴും, സ്വദേശി ജാഗരൻ എന്ന് പറഞ്ഞു മസിലു പെരുപ്പിക്കുമ്പോഴും ഇത്തരം ചില പണികൾ കൂടി മോഡി ഒപ്പിക്കുന്നത് കാണാതെ പോകരുത്

1 comment:

K J Jacob said...

https://www.facebook.com/kj.jacob.7/posts/10203997172585198