Wednesday, October 8, 2014

പേറ്റന്റ് കൊള്ള

മോഡി ഒബാമ സംയുക്ത പ്രസ്താവനയിൽ നിന്ന്:

ട്രേഡ് പോളിസി ഫോറത്തിന്റെ ഭാഗമായി ഉന്നതതല ബൌദ്ധിക സ്വത്തവകാശ പ്രവര്ത്തന സമിതി രൂപീകരിക്കാൻ രണ്ടു നേതാക്കന്മാരും തീരുമാനിച്ചു. ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനും സാങ്കേതിക കാര്യങ്ങൾ തീരുമാനിക്കുന്നതുനും ഈ സമിതി വാര്ഷിക യോഗങ്ങൾ നടത്തും.

ചെറിയ കാര്യമല്ല. അമേരിക്കൻ കുത്തകകല്ക്ക് തോന്നിയപോലെ ലാഭമുണ്ടാക്കാൻ ഇന്ത്യൻ പേറ്റന്റ്‌ നിയമങ്ങൾ അനുവദിക്കുന്നില്ല എന്ന പരാതി പണ്ട് മുതലേ അമേരിക്കയ്ക്കുണ്ട്. അക്കാര്യത്തിൽ ഇന്ത്യയിൽ പൊതുസമ്മതമായ നിലപാടുണ്ട്. പലപ്പോഴും അമേരിക്കാൻ മരുന്ന് കമ്പനികളുടെ കൊള്ളയിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ രക്ഷപ്പെടുത്തുന്നത് ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളാണ്.

ആരുമറിയാതെ ആണവ കരാർ രൂപപ്പെടുത്തിയ മൻമോഹൻ സിങ്ങുപോലും നാട്ടിലെ പൊതു സമ്മിതി ലംഘിക്കാൻ തയ്യാറാകാതിരുന്ന വിഷയത്തിലാണ് മോഡി പോയി തലവയ്ക്കുകയും അമേരിക്കയുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നത്. അവശ്യ മരുന്നുകളുടെ വില നിയന്ത്രണം അതിനായുള്ള സമിതിയിൽ നിന്ന് നീക്കം ചെയ്ത ഉത്തരവിനെ ഇതിന്റെയൊക്കെ ഫലമായി കാണേണ്ടി വരും.

സ്വച്ച് ഭാരത്നെന്നൊക്കെ പറഞ്ഞു ചൂലെടുക്കുംപോഴും, സ്വദേശി ജാഗരൻ എന്ന് പറഞ്ഞു മസിലു പെരുപ്പിക്കുമ്പോഴും ഇത്തരം ചില പണികൾ കൂടി മോഡി ഒപ്പിക്കുന്നത് കാണാതെ പോകരുത്

ഹസ്സനാരാ മോൻ

ഇന്ദിര, രാജീവ്, സോണിയ മുതൽ പ്രിയങ്കയും രാഹുലുമടക്കമുള്ളവരെ പരിഹസിച്ചു പുസ്തകമെഴുതിയ തരൂർ എങ്ങിനെ കൊണ്ഗ്രസിൽ ലാൻഡ് ചെയ്തു എന്നത് എന്നെ പണ്ടും അമ്പരപ്പിച്ചിട്ടുണ്ട്; അദ്ദേഹം ബി ജെ പി യിൽ ചെര്ന്നാലും ഞാൻ ഒട്ടും അട്ഭുതപ്പെടില്ല. പക്ഷെ എനിക്ക് മനസ്സിലാകാത്തത് കൊണ്ഗ്രസുകാർക്ക് എന്താണ് നേരം വെളുക്കാത്തത് എന്നാണു. എല്ലാ സ്തുതിയും സോണിയയ്ക്കും രാഹുലിനും, എല്ലാ തെറിയും മോഡിയ്ക്കും എന്ന മുദ്രാവാക്യം അത്ര തന്നെ വർക്ക് ചെയ്യില്ല എന്ന് അവര്ക്ക് ഇനിയും മനസ്സിലായില്ലേ? കോണ്‍ഗ്രസിൽ തരൂരിന്റെ എതിര്വശത്തു നില്ക്കുന്ന മണി ശങ്കർ അയ്യർ ചായക്കച്ചവടക്കാരൻ എന്ന് വിളിച്ചപ്പോൾ അതൊരു അധിക്ഷേപമായി കണക്കാക്കാതെ ബഹുമതിയായി കൊണ്ടുനടന്ന ആളാണ്‌ മോഡി. ഈ എം എസ പണ്ട് പറഞ്ഞപോലെ എതിരാളി എന്തെങ്കിലും നല്ല വാക്ക് പറഞ്ഞാലാണ് മോഡി ദുര്ബലനാകുന്നത്. അത് മനസ്സിലാക്കാതെ കൊണ്ഗ്രസുകാർ ഇപ്പോഴും മോഡിയെ ചീത്ത പറയുന്നതാണ് രാഷ്ട്രീയം എന്ന് കരുതി തരൂരിന്റെ മെക്കട്ട് കയറുന്നു. വൃത്തിയായി സംസാരിക്കുന്ന തരൂർ ശരിക്കും പറഞ്ഞാൽ ഇനിയുള്ള കാലത്തെ മധ്യ വർഗ്ഗത്തെ ആകര്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ഒരു തുരുപ്പു ചീട്ടാണ്‌. അയാളെ കൊണ്ടുപോയി ബി ജെ പി യിൽ ചെര്ക്കുന്നതോടെ ഹസൻജിയ്ക്ക് സമാധാനമാകും

Open letter Sonia didn't write to Modi

An open letter Congress president Sonia Gandhi did not write to Prime Minister Narendra Modi.

My dear Modiji,

I write this letter to congratulate you on launching Swacch Bharat Abhiyaan and to offer my party’s unstinted support for it.

As Congress president, I feel very proud these days as you keep discovering the virtues of my predecessors, one after the other. It’s a rare honour, I must admit, as it comes from the political rival.
Even Congressmen have forgotten most of them, and I have launched an idea challenge for my party to locate such ideals. (In the meanwhile, I shall challenge you, too, to tell us something on what Sanghi leaders have said in the last nine decades that is worthy of recall.)

Even if you don’t, the Congress shall support Swacch Bharat. Cleanliness was very close to Mohandas Karamchand Gandhi (Mohandas, not Mohanlal. It seems you love to mix up their names ….The latter is a cute but overweight and ageing superstar in Malayalam, now facing some court case for dealing with contraband stuff like ivory.), and I am very proud that you have been invoking his name everywhere, even in Madison Square Garden.

I would like to humbly submit that once you are done with the Swacch Bharat party, please remember that there are other ideals that Gandhiji held close to his heart. They revolve around ahimsa, Hindu-Muslim unity, truth etc. It would be great if you could invoke them in your speeches, especially the ones you would deliver in Gujarat and in Pune. You do it or not, the Congress shall support Swacch Bharat.

I loved the glee on your face and your fans when you declared at MSG, live on BBC, that most Indians don’t have decent toilets. Even Bill Gates said today that he often takes up the issue when he meets Indian leaders, but you were different. You broached the issue first, he has written. That’s courage, man! Courage of conviction, I would say. And that’s another reason for the Congress to support Swacch Bharat.

India is such a country that you find pessimists all around. They are angry that you are going around the globe saying that we Indians defecate in the open. They want me to ask you if you have missed some odd statistics which state that 60 per cent households in Gujarat have no toilets. I wonder how these numbers made it to the books! Nevertheless, we shall support Swacch Bharat, for it will clean up Gujarat, too!

People tell me that the project has a distinct Modi stamp on it. Though the government is still on the drawing board adding and subtracting sums, it has finalized plans for the PR blitzkrieg . Old Gujarat games, right! Still I think I shall be of some help to you. Some officials of the old National Advisory Council came calling me the other day and said they had prepared a similar plan during UPA time. The turbaned duo torpedoed it, as they would do to several of our pet schemes. I shall forward the stuff. That will be another reason why the Congress shall support Swacch Bharat.

I understand that you won’t need anything from us on the PR front. I must admit that we don’t have photoshop experts, nor will you require them. Still, if you want some guys who are clever by half at announcing projects with no money, then I shall spare the services of Kerala Chief Minister Oommen Chandy. If you come to such a pass that you can’t move forward building toilets, then get him in. He shall save the situation by getting defecation banned in the country. Our Thiruvananthapuram MP might also like to work with his new-found love for you. Come what may, the Congress shall support Swacch Bharat.

Last but not least: please accept my belated birthday wishes. In fact, I wanted to call you on September 16, but then I saw you on TV that day, busy entertaining Chinese President Xi on the banks of Sabarmati. My folks tell me it’s no more a river; it’s a stinking sewage as one can see anywhere in Gujarat. I hope that Swacch Bharat would take care of Sabarmati and restore its past glory so that you would be able to host some other visiting presidents on the banks of a pristine river which it once was. That would be reason enough for the Congress to support Swacch Bharat.

Assuring you all the support for Swacch Bharat again, and requesting you not to tinker with the land Acquisition Act like the way you did to the drug price control measures we had introduced,

Yours sincerely,

S. Gandhi

PS: Priyanka and I saw you on television the other day saying in Haryana something about my dear son-in-law. If you can do something about him, please go ahead. Priyanka is all anticipation about Modi uncle.

ശുചിത്വ ഭാരതം

സോണിയ ഗാന്ധി ഉടനെ പത്ര സമ്മേളനം നടത്തി 'ശുചിത്വ ഭാരത' പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം. നിർമൽ ഭാരത്‌ അഭിയാൻ പദ്ധത്യ്ക്ക് വേണ്ടി തയ്യാറക്കി വച്ചിരുന്ന പേപ്പറുകളും റിപ്പോര്ട്ടുകളും പൊടി തുടച്ചെടുത്ത്‌ പി എം ഓ യിലേക്ക് ഉടനെ അയക്കുന്നുണ്ട് എന്നുപറയണം. ഇത് യു പി എ സര്ക്കാരിന്റെ പദ്ധതി ഇത്തിരി മാറ്റം വരുത്തിയതെ ഉള്ളൂ എങ്കിലും എല്ലാ പിന്തുണയും നല്കുന്നു എന്ന് പറയണം. മഹാത്മാ ഗാന്ധിയുടെ എറ്റവും പ്രധാനപ്പെട്ട ഒരു മുദ്രാവാക്യത്തെ ഏറ്റെടുത്തതിനു നന്ദി പറയണം, ശുചിത്വം മാത്രമല്ല ഹിന്ദു-മുസ്ലിം ഐക്യവും അദ്ദേഹത്തിനു പ്രധാനപ്പെട്ട വിഷയമായിരുന്നു എന്നോർമ്മിപ്പിക്കണം. ഇതിനെത്ര പണം വേണം എന്നൊന്നും സർക്കാർ കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും കാര്യങ്ങൾ നടക്കും എന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കണം. ഗുജറാത്തിലെ കാര്യം വലിയ കഷ്ടമാണ്, അവിടെ പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് മോഡിയെ ചട്ടം കെട്ടണം; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പദ്ധതിയിൽ നല്ല ശ്രദ്ധ കാണിക്കണം എന്ന് പരസ്യമായി ആവശ്യപ്പെടണം. ഫോട്ടോ ഷോപ്പ് വിദഗ്ദർ പാർട്ടിയിൽ ഇല്ല, എങ്കിലും 'ആശാന്റെ നെഞ്ചത്ത്-കളരിയ്ക്ക് പുറത്ത്' സിദ്ധാന്തപ്രകാരം പദ്ധതി നടപ്പാക്കാൻ ഉമ്മൻ ചാണ്ടിയുടെ സേവനം ആവശ്യമാണെങ്കിൽ വിട്ടു തരാം എന്ന് ഓഫർ ചെയ്യണം. മാലിന്യ നിര്മ്മാര്ജ്ജനം നടന്നില്ലെങ്കിൽ മാലിന്യ നിര്മ്മാണം നിരോധിചാനെങ്കിലും പുള്ളി തടി രക്ഷപ്പെടുത്തും എന്ന് പ്രത്യേകം പറയണം. പ്ലാസ്റ്റിക്, തെർമോകോൾ കപ്പുകളിൽ ചായക്കച്ചവടം നടത്തുന്നത് കർശനമായി നിരോധിക്കണം എന്നാവശ്യപ്പെടണം. ഇത് പറഞ്ഞതുകൊണ്ട് പേഴ്സണലായി എടുക്കരുതെന്ന് അഭ്യര്ധിക്കണം ഒക്കെ വേഗം വേണം. അല്ലെങ്കിൽ നാളെ സുധീരൻ തരൂരിനെ പാർട്ടീന്നു പുറത്താക്കും

വെള്ളക്കരം: സമരവഴി

ബഹുമാനപ്പെട്ട പിണറായി വിജയന് അറിയാൻ,

ബ്രിട്ടീഷുകാരോടല്ലായിരുന്നെകിൽ ഗാന്ധിജിയുടെ സമര രീതി പരാജയപ്പെട്ടു പോയിരുന്നേനെ എന്ന് കേട്ടിട്ടുണ്ട്. താങ്കൾ പരിചയിച്ച രാഷ്ട്രീയവും സമര രീതികളും മനസ്സിലാകുന്ന ഒരു എതിരാളിയല്ല ഉമ്മൻ ചാണ്ടി. നിയമസഭ വിളിച്ചുകൂട്ടി കാര്യം പറയണമെന്നും , അതുവരെ കൂട്ടിയ കരം അടയ്ക്കാതെ പ്രതിഷേധിക്കണമെന്നും താങ്കൾ പറഞ്ഞപ്പോൾ "മദ്യത്തിന്റെ കരമാണോ അടയ്ക്കാതിരിക്കുന്നെ" എന്ന് ചോദിച്ച ആളാണ്‌ ഉമ്മൻ ചാണ്ടി. മദ്യത്തിന് ഉപഭോക്താവ് കൊടുക്കുന്നത് വിലയാണെന്നും അതിൽ നികുതി കണക്കാക്കുന്നതിൽ ഉപഭോക്താവിന് റോളില്ലെന്നും അറിയാത്ത ആളല്ല അദ്ദേഹം. കുതന്ത്രങ്ങളും കുബുദ്ധിയും നിറഞ്ഞ തലയിൽനിന്നും ഇത്തരം ഉടക്കു വർത്തമാനമേ വരൂ എന്നങ്ങു ആശ്വസിക്കുക. ഇത്തരം എതിരാളിയോടുള്ള സമരം തന്ത്രപൂർവ്വം നടത്തേണ്ട ഒന്നാണ്.

താങ്കളുടെപോലുള്ള ഋജുവായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞാൽ ഇപ്പോഴത്തെ കേരളത്തിൽ ചിലവാകില്ല. അതുകൊണ്ട് അനുകൂലമായ മറ്റു ചില ഘടകങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കണം എന്നൊരപേക്ഷ താങ്കളുടെ മുന്പാകെ സമർപ്പിക്കുന്നു. അങ്ങേയറ്റം മാധ്യമ സഹായം ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണക്കാരന്റെ നടുവോടിക്കുമെന്നു മനോരമ മുഖപ്രസംഗം എഴുതണമെങ്കിൽ സർക്കാർ അവരുടെ വായനക്കാരിൽ എന്തുമാത്രം വെറുപ്പ് ഉൽപ്പാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്ന് കണക്കാക്കണം. ( കാര്യം ചാണ്ടി മ്മടെ ആളാണ്, പക്ഷെ വായനക്കാരുടെ കൂടെയാണ് എന്നവരെ ധരിപ്പിച്ചില്ലെങ്കിൽ പത്രം വിറ്റുപോകില്ലെന്ന് അച്ചായനെ ആരും പഠിപ്പിക്കേണ്ട).

അതുകൊണ്ട് മാധ്യമ ചർച്ചകളിൽ നമ്മുടെ സ്ഥിരം കുറ്റികളായ മാധവൻ കുട്ടി സാറിനെയും ഭാസുരേന്ദ്ര ബാബു സാറിനെയും ആനത്തലവട്ടം സഖാവിനെയും വിടരുത്. ജയരാജ സഖാക്കളോടും വിശ്രമിക്കാൻ പറയണം. പകരം, താൻ വളരെ മര്യാദക്കാരനായി മാറിയ കാര്യം ഇതുവരെ അറിയാതെപോയ മട്ടിൽ എതിരാളികളെ തൊലിയുരിക്കുന്ന സ്വരാജിനെയും നിഷ്കളങ്കമായ മുഖഭാവത്തോടെയും അങ്ങേയറ്റത്തെ വിനയത്തോടെയും മുഖമടച്ചു വർത്തമാനം പറയുന്ന മുഹമ്മദ്‌ റിയാസിനെയും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഷംസീറിനെയും ആ പണിയെൽപ്പിക്കുക.

ഇടയ്ക്കിടയ്ക്ക് ശതമാനക്കണക്ക് പറയാൻ തോമസ്‌ ഐസക്കിനോടും പറയണം. (അതൊന്നും പറഞ്ഞാൽ യു ഡി എഫിലാര്ക്കും മനസിലാകും എന്ന പ്രതീക്ഷ വേണ്ട. പത്തിന് മുകളിലേയ്ക് കൂട്ടണമെങ്കിൽ കാൽ വിരലുകളിൽ കൈ വെക്കേണ്ട ആവശ്യമില്ലാത്ത അപൂർവ്വം യു ഡി എഫുകാരിൽ ഒരാളാണ് താങ്കളുടെ പഴയ ശിഷ്യനായ സി പി ജോണ്‍. ജോണ്‍ ഇന്നലെ പറഞ്ഞത് മദ്യ വരുമാനമില്ലാതെ രാജ്യം ഭരിക്കുന്ന വെല്ലുവിളി യു ഡി എഫ് ഏറ്റെടുക്കാൻ പോവുകയാണ് എന്നും, അതിനു വേണ്ടിയാണ് മദ്യ നികുതി കൂട്ടിയത് എന്നുമാണ്. താങ്കൾക്ക് മനസ്സിലായിക്കാണില്ല. എനിക്കും മനസ്സിലായില്ല. അതാണ്‌ അപ്പുറത്തുള്ള സൈസുകൾ എന്ന് മാത്രം മനസ്സിലാക്കുക ).

പിന്നെ എല് ഡി എഫ് വക മാമൂൽ പ്രചാരണങ്ങൾ നടക്കട്ടെ. ഇപ്പോഴുള്ള മാധ്യമ പിന്തുണ പോകാതെ നോക്കിയാല മാത്രം മതി. സെക്രട്ടെരിയെറ്റു വളയൽ സമരത്തിനില്ലാത്ത ഒരനുകൂല ഘടകം ഇപ്പോഴുണ്ട്. അന്ന് നേരത്തെ തിയതി പ്രഖ്യാപിച്ഛതുകാരണം തിരുവനന്തപുരത്തെ കക്കൂസുകൾ പൂട്ടി സമരത്തെ തോല്പ്പിക്കാൻ ഉമ്മൻ ചാണ്ടിയ്ക്ക് പറ്റി. വെള്ളക്കരം അടയ്ക്കാൻ അങ്ങിനെ പ്രത്യേക സമയമൊന്നുമില്ലല്ലൊ.

അപ്പോൾ വെള്ളക്കരമടയ്ക്കാത്ത ഒരു സഖാവിനെ കണ്ടുപിടിക്കുക. ആ സഖാവിന്റെ വീടിനു ചില പ്രത്യേകതകൾ വേണം. 1. ടൌണിലായിരിക്കണം. ചാനൽ ക്യാമറകൾക്ക് പെട്ടെന്ന് എത്താൻ പറ്റണം. 2. അവിടെ കണക്ഷൻ വിച്ചെദിക്കാൻ വരുന്ന ആൾ മ്മടെ സഖാവായിരിക്കണം. 3. സ്ഥലം എസ്സൈ-സി ഐ-ഡി വൈ എസ് പി ചെയിൻ മ്മടെ കൂടെ നില്ക്കണം.

അപ്പോൾ നമ്മൾ തെരഞ്ഞെടുക്കുന്ന ദിവസം രാവിലെ നമ്മുടെ സഖാവായ ജല അതോറിറ്റി ഉദ്യോഗസ്ഥൻ കണക്ഷൻ കട്ട് ചെയ്യാൻ വരുന്നു. അപ്പോൾ താങ്കൾ പ്രത്യക്ഷപ്പെടുന്നു, അയാളെ തടയുന്നു. ചാനലുകൾ വരുന്നു. സര്ക്കാരുദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ തടഞ്ഞതിന് താങ്കളെ അറസ്റ്റ് ചെയ്യുന്നു. (അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ നമ്മുടെ ആളായിരിക്കണം എന്ന് പറഞ്ഞത്. "പിണറായി സാർ പോയിക്കഴിഞ്ഞു വന്ന് കട്ട് ചെയ്തോ" എന്ന് എസ്സൈ പറഞ്ഞാൽ പരിപാടിയുടെ കാറ്റ് പോകും).

വെള്ളക്കരം അടയ്ക്കാത്ത വീട്ടുടമയെ പിന്തുണച്ചതിനും അയാളുടെ വെള്ളം കട്ട് ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയുടെ ഉദ്യോഗസ്ഥനെ തടഞ്ഞതിനും പിണറായി വിജയനെ അറസ്റ്റ് ചെയ്തു പോലീസ് വണ്ടിയുടെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യം ചാനലുകൾ ലൈവ് ടെലകാസ്റ്റ് ചെയ്യുന്നു.

ബാക്കി കാര്യം നാട്ടുകാർ നോക്കിക്കോളും.

Tuesday, September 16, 2014

When Mr Shah counts his chicken

When BJP president Mr Amit Shah visited Kerala earlier this month, he persisted with his Kerala colleagues that the UP magic can work in Kerala, too. The party won 72 out of 80 seats despite the fact that it had won more than 50,000 votes only in 17 constituencies in the 2009 election. In Kerala, the party has now crossed the 50,000-mark in 19, and hence it must go for the kill. So went Mr Shah’s logic. The biggest news of this bye-election is Mr Shah. The BJP has lost not only in UP, but also in Rajasthan. Its ‘love-jihad’ theory and the communal push under Yogi Adityanadh have blown on its face. The Indian voter has questioned the weird political calculations of the BJP chief. It’s reassuring that the Indian voter doesn’t mind speaking his mind out, whenever he is called upon to. When he spoke last time, he booted out one of the most corrupt regimes India has seen, and ushered in a man who promised a change of tack. He discounted Narendra Modi’s gory past, thinking that he would mend his ways. The voter chose what he would have felt a lesser evil. This time around, the voter has marked the lakshman rekha for the BJP and its communal mindset. BJP should disabuse itself of the notion that it has won the voter forever with its communal card. That it can push forward characters such as Yogi Adityanadh. That it can cause a perpetual divide between the Hindus and Muslims. That’s not done, the voter has insisted. He may be poor, weak and helpless. But he is not communal. And he is democratic. He will not allow this democracy to go the communal way. Period. The results might strain the dynamics between Prime Minister Modi and the RSS. Mr Modi can sure claim that the vote last time was a Modi wave, and there was none this time. The vote was for his development plank and that the RSS should not meddle with the government. This interpretation could in a way strengthen the hands of the Prime Minister, and his ‘development’ agenda. The RSS, which was not very comfortable with Mr Modi and Mr Shah between them appropriating the credit for the election victory, has already issued a terse warning. It can further consolidate its position and say that the RSS kept its horses back this time and BJP lost; and that the BJP cannot win an election without it. Unless better sense prevails over both, and the RSS and Mr Modi refrained from pushing their communal agenda further, the voter would not mind going back to the polling booth again and showing the duo their right place. One of the casualties, a pleasant one at that, of this election is Mr Shah. The election has now proved that he is just a manager, and not a quintessential political leader. By getting him appointed as BJP chief, Mr Modi did a disservice to both himself and Mr Shah. Mr Shah would reduce his post to a ‘yes-boss’, denying Mr Modi a chance to get reliable feedback from the party and the people. A blunder similar to what Indira Gandhi had committed by anointing a rootless, spineless Devkant Barua as AICC president. I believe that after two years, Mr Modi will see to it that Mr Shah is kicked upstairs and got another confidant in his place. Now back to the Kerala dreams. Who will tell Mr Shah that the 50,000 in UP is not the same as 50,000 in Kerala? And that numbers don’t decide politics?

Friday, September 5, 2014

teacher's day

കുടിയേറ്റ കർഷക കുഞ്ഞാടുകളായ മനുഷ്യർ മാത്രമുള്ള ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ കുട്ടികളെ അൽബേർ കാമു എന്നും തോമസ്‌ കാർലൈൽ എന്നുമൊക്കെയുള്ള പേരുകൾ പരിചയപ്പെടുത്തിയ, 'പാലം കടന്നു യൂണിവേഴ്സിറ്റിയുടെ ബെഞ്ചിൽ ചെന്നിരിക്കണം പിള്ളേരെ' എന്ന് നിർബന്ധിച്ച, 'തലമുറകളെ വഴിതെറ്റിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോൾ അവർക്കറിയില്ല അവരെന്നെ ഉപമിക്കുന്നത് സോക്രട്ടീസിനോടാണ്' എന്ന് ഫലിതം പറഞ്ഞ ജേക്കബ് സാറിനെ ഓർക്കുന്നത് അധ്യാപക ദിനത്തിൽ മാത്രമല്ല. ചിന്തയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമൊക്കെ പറഞ്ഞതെല്ലാം അന്നു തലയ്ക്കു മുകളിലൂടെ പോയെങ്കിലും ഇന്നതൊക്കെ മഴയായി പെയ്യുന്നു. ഞാനതിൽ നനഞ്ഞു നിൽക്കുന്നു

Tuesday, September 2, 2014

When Modi completes 100 days

When the Modi govt completes 100 days, I have 10 things to say. I am happy that: 1. The govt started on a positive note in its relations with the neighbours. It also took a no-nonsense approach with Pakistan. I liked it very much when it called off the secy-level talks. With this, that itching sensation of Pak will stop recur. 2. The govt had to beat a hasty retreat after raking up Art 370. Kudos the media, the secular mind of the nation. 3. The budget was not as disastrous as it was feared. 4. Forgotten stuff like clean-village, digital connectivity and financial inclusion have reappeared on the national agenda. 5. There is some sense of urgency among the bureaucrats. I am sad that: 1. There is an attempt to rewrite history and tinker with the educational system. Also, the attempts to bring in long forgotten brahminical symbols back. These will have to be resisted. 2. There are efforts to thrust a false sense of nationalism. Renewed focus on Hindi will be disastrous, if taken too far. 3. Modiji keeps to himself all powers. And his channels of communication are officials and a pliant party. Amit Shah as BJP president doesn't help the party, Modi or the nation in the long run. There is no check and balance. A slip to autocracy is easy. And possible. 4. Honestly, I don’t see the govt moving resolutely in any direction on the economic front, despite the whole media saying otherwise. I haven’t seen big projects coming, nor have reason to believe that they are underway. Pious intentions don’t pay. 5. FDI in arms. It has a lot of immediate and verifiable benefits but in the long run, it is likely to start dictating State policy. That will be disastrous.

Thursday, August 28, 2014

മോണോറെയിൽ അപ്ഗ്രഡെഷൻ

എനിക്കിതുകൊണ്ടോക്കെയാണ് ഉമ്മൻ ചാണ്ടിയോട് ബഹുമാനം തോന്നുന്നത്. തിരുവനതപുരം മോണോ റെയിൽ ഉപേക്ഷിക്കുകയല്ല, ലൈറ്റ് മെട്രോ ആയി അപ്ഗ്രേഡ് ചെയ്യുകയാണ്: മുഖ്യമന്ത്രി. പഴയ കണക്കനുസരിച്ച് 3500 കോടി രൂപ. ഇപ്പോൾ 5000 എങ്കിലും ആയിക്കാണും. അപ്പോൾ അപ്ഗ്രേഡ് ചെയ്യും എന്ന് പറയുക. ഇനിയിപ്പൊ അതിനു കണ്‍സൽട്ടൻസിയെ നിയമിക്കാനുള്ള ആഗോള ടെണ്ടർ എപ്പോൾ വിളിക്കണം എന്ന് തീരുമാനിക്കാനുള്ള യോഗം എപ്പോൾ ചേരണമെന്ന് തീരുമാനിക്കാനുള്ള യോഗത്തിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള മന്ത്രിസഭായോഗം മൂന്നു മാസം കഴിഞ്ഞു നടക്കും. അങ്ങിനെ ഒന്നൊന്നര കൊല്ലം പോയിക്കിട്ടും. പിന്നെ തലവേദനയില്ലല്ലൊ. പി രാജീവ് എം പി കട്ടയ്ക്ക് കട്ട നിന്നതുകൊണ്ട് ഡി എം ആർ സി യെ കൊച്ചി മെട്രോ ഏൽപ്പിച്ചു. അതുകൊണ്ട് ആ പണി നടക്കുന്നുണ്ട്. അല്ലായിരുന്നെങ്കിൽ കൊച്ചി മെട്രോ ഒരു സൂപ്പർ മെട്രോ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനം ഇപ്പോൾ വന്നേനെ. ചാണ്ടി സാർ, അങ്ങൊരു സംഭവാണ്‌. ഒരൊന്നര സംഭവം.

Wednesday, August 27, 2014

വീണ്ടും ഗാഡ്ഗിൽ

"ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്" എന്ന കേരളത്തിന്റെ അവതരണഗീതത്തിന്റെ ആത്മാവുൾക്കൊണ്ടുകൊണ്ട് ഗാട്ഗിൽ റിപ്പോർട്ടിന്റെ കഥ നമ്മൾ അങ്ങിനെ കഴിച്ചു. പശ്ചിമഘട്ടമെന്നത് ഈ സംസ്ഥാനത്തിന്റെ എല്ലാ നന്മകളുടെയും ഉറവിടമാണെന്നും, അത് കൂടുതൽ അപകടപ്പെടുത്താതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നമുക്ക് ബാധ്യതയുണ്ടെന്നും, അതിനുള്ള ചെലവു അതിന്റെ ഗുണഭോക്താക്കലെല്ലാം ചേർന്ന് വഹിക്കണം എന്നുമുള്ള സാമാന്യ ബുദ്ധി നമുക്ക് പിടികിട്ടിയില്ല. ഒന്നുകിൽ ഇപ്പോഴത്തെ മട്ടിൽ പശ്ചിമഘട്ടത്തെ തുരന്നു തിന്നുന്ന പരിപാടി അതേപോലെ തുടരണം, അല്ലെങ്കിൽ അവിടത്തെ കൃഷിക്കാരെ മുഴുവൻ രായ്ക്കു രാമാനം ഇറക്കി വിടണം എന്നീ രണ്ടു ഓപ്ഷനെ നമുക്ക് മനസ്സിലായുള്ളൂ. മദ്യം കുറയ്ക്കണം എന്ന് പറഞ്ഞാൽ മൊത്തം മദ്യഷാപ്പുകളും അടച്ചിടുന്ന മർക്കട ബുദ്ധിയ്ക്ക് അതിനപ്പുറം ചിന്തിക്കാനാവില്ല എന്നതിൽ അദ്ഭുതമില്ല. സാധാരണ മനുഷ്യന്റെ വേദന കാണാതിരുന്ന സർക്കാർ, ഒരവസരം കാത്തിരുന്ന ദ്രോഹബുദ്ധികളായ സർക്കാരുദ്യോഗസ്ധന്മാരുടെ വായിലേയ്ക്ക് അവരെ എറിഞ്ഞു കൊടുത്തു. സി പി എം ഒഴികെ ഒരു പാർട്ടിയും അവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള ശ്രമം പോലും നടത്തിയില്ല. ഫലം: കഴുകന്മാരായ പുരോഹിതന്മാരുടെ നേതൃത്വം മാത്രം രക്ഷ എന്ന ഭീകരമായ അവസ്ഥയിൽ അവർ എത്തിപ്പെട്ടു. വഴിതടയലും വണ്ടി കത്തിക്കലുമൊക്കെ അതിന്റെ ബാക്കിപത്രങ്ങളാണ്. ഇനിയെന്ത് എന്ന കാര്യത്തിൽ ഇത്തിരിയെങ്കിലും പ്രായോഗികമായ നയം ഉറക്കെപ്പറഞ്ഞത് സി പി എം മാത്രമാണ്: രണ്ടു റിപ്പോർട്ടിനെയും പറ്റി പഠിച്ചു കൃഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെക്കൂടി ഉൾപ്പെടുത്തി ഒരു ജനകീയ പ്രസ്ഥാനമാക്കി പശ്ചിമ ഘട്ട സംരക്ഷണത്തെ മാറ്റണം. ഇക്കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന ആരും തിരുവനന്തപുരത്തെ സെക്രട്ടെരിയട്ടിൽ ഇരിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കി പ്രകാശ് ജാദവെക്കർ എന്ന, അത്യാവശ്യം മനുഷ്യപ്പറ്റുണ്ടെന്നു തോന്നിക്കുന്ന ആ കേന്ദ്ര മന്ത്രിയെക്കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തണം. ഇക്കാര്യം ചെയ്യാൻ ബാധ്യതയുണ്ടായിട്ടും ഒന്നും ചെയ്യാതെ വെറുതെ വാചകമടിച്ച്ചുനടന്ന പി ടി തോമസിനെ കണക്കാക്കേണ്ടതില്ല. കൈയിലുള്ള എം പി യെ തുരുപ്പു ചീട്ടാക്കി ഉപയോഗിച്ചു കേന്ദ്രത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. പശ്ചിമ ഘട്ടം സംരക്ഷിക്കുക എന്നാൽ അടുത്ത തലമുറയ്ക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ നമ്മൾ ചെയ്യുന്ന മിനിമം കാര്യമാണ്.

Tuesday, August 26, 2014

Prohibition and its perils

When I was working for Deccan Chronicle in Hyderabad some 15 years ago, I met with Archbishop S Arulappa on the eve of his celebrating the golden jubilee of his priesthood. That was a time when dry law was in force in AP. I asked him casually what he thought of prohibition, because it was a hotly debated subject. I expected a standard answer from a Catholic priest, but what he spoke shocked me. "The government has no business dictating to the citizen what he should eat or drink." It made the lead headline the next day. And he escaped unhurt as he was the senior most bishop in India at that time and nobody had the guts to chide him for that comment. A move to restrict access to hard liquor is always welcome. There will be a lot of women who heave a big sigh of relief today, with the hope that they will step into a better life now. A lot of wives will now be tortured less; and a lot of children will find their fathers loving human beings instead of the monsters they used to be. That is what I deduct from the information I received after the closure of 418 bars. A total ban would add to it, and hence its welcome. But that's for alcoholics. What about the citizen who knows what he does? I feel, like Dr Arulappa, that its unfair for the State to dictate to its citizens in matters of such personal choices. I would have welcomed it with more joy if the government had promoted responsible drinking. I am of the firm opinion that it involves larger issues of individual freedoms of the citizens in a democratic republic. Political chicanery cannot get the better of such freedoms. Its not done, sir. And as a journalist who has reported on Kerala's economy for more than a decade, I fear for the growth of the tourism industry in the State. I have met with tourists as well as operators who insisted that most foreign visitors come to Kerala not to get drunk; they enjoy nursing a drink in the Kerala setting. They may not like doing it in a five-star ambience; if that were the case, they could very well do it there in their homeland. The latest decision will make that beautiful experience well nigh impossible. To ban something is easy, but to make the right choice of the options available calls for honesty of purpose, at the least. But as Warren Buffet put it, honesty is an expensive gift, and you cannot expect it from cheap people. One for the road: When I read about the evils of drinking, I gave up reading.

ഉമ്മൻചാണ്ടിയെന്നാൽ ....

കൃത്യം പത്തുകൊല്ലം മുൻപാണത്.

രാജ്യസഭയിലേയ്ക് വന്ന ഒഴിവുകളിൽ രണ്ടിലും മുൻപൊരിക്കലുമില്ലാത്തതുപൊലെ 'ഹൈക്കമാണ്ട്' സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടു. അടവുകളുടെ ആശാനായിരുന്ന കെ കരുണാകരന് 'എ' ഗ്രൂപ്പ് കൊടുത്ത പണിയായിരുന്നു അത്. കേരളത്തിലെ കോണ്ഗ്രസ് സീറ്റുകൾ ആർക്കെന്ന് തീരുമാനിക്കുന്നതിൽ പത്തു മുപ്പതുകൊല്ലക്കാലം അവസാനവാക്കുപറഞ്ഞിരുന്ന 'ലീഡരെ' അപ്രസക്തനാക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 'എ' ഗ്രൂപ്പ് നേടിയ ആദ്യത്തെ വിജയം.


നേരിട്ടുള്ള കളിയിലോ കോണ്ഗ്രസ് പ്രവർത്തകരുടെ പിന്തുണയിലോ കരുണാകരന്റെ ഏഴയലത്ത് നില്ക്കാനുള്ള യോഗ്യതയില്ലാത്ത ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കളികൾ വിജയം കണ്ടു തുടങ്ങിയ ആദ്യ നാളുകൾ. നിൽക്കക്കള്ളിയില്ലാതെ റിബൽ സ്ഥാനാർഥിയെ നിർത്തി കരുണാകരൻ ഹൈക്കമാണ്ടിന്റെ കരിമ്പട്ടികയിൽ കയറിയപ്പോൾ ചാണ്ടി ആദ്യ വിജയം ആഘോഷിച്ചു.

'ഐ' ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ഏറണാകുളം ലോക്സഭാ സീറ്റിൽ 'ഐ'ക്കാരനായിരുന്ന ജോർജ് ഈഡന്റെ മരണത്തെത്തുടർന്നുണ്ടായ ഒഴിവിൽ 'എ' സ്ഥാനാർഥിയെ നിർത്തി, ലീഡറെ നാണം കെടുത്തി. കൈവിട്ട കളിക്കിറങ്ങിയ കരുണാകരൻ എൽ ഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നമായ 'ടെലവിഷൻ' അനുയായികൾക്ക് ചൂണ്ടിക്കാട്ടി അവസാന കളിക്കിറങ്ങി. സ്വന്തം ശക്തിയിൽ, മിടുക്കിൽ ഒക്കെ അമിത വിശ്വാസമുണ്ടായിരുന്ന കരുണാകരന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്.

കോണ്ഗ്രസ് സ്ഥാനാർഥി തോറ്റെങ്കിലും കരുണാകരനെ കൊണ്ഗ്രസിന്റെ പടിയിറക്കുന്നതിൽ ഉമ്മൻചാണ്ടി വിജയിച്ചു. ഇടതുമുന്നണിയിൽ നിൽക്കക്കള്ളിയില്ലാതെ ഒരു ഗതിയും പരഗതിയുമില്ലാതെ നിന്നപ്പോൾ യു ഡി എഫിലേയ്ക്ക് സ്വീകരിച്ച കരുണാകരനിട്ടു തന്നെ കൊടുത്തു പണി. ഇന്ദിരാഗാന്ധിയുടെ എന്നത്തെയും വിശ്വസ്തനായിരുന്ന കരുണാകരൻ ഒരു വാക്ക് എതിർത്തിരുന്നെകിൽ മുന്നണി പ്രവേശനമോ കോണ്ഗ്രസ് ലയനമോ നടക്കാതെ ഒരു ഇത്തിരി കൂടി വലിയ ഒരു കടന്നപ്പള്ളി ആയി ആന്റണിയും ചാണ്ടിയുമൊക്കെ ഒടുങ്ങിയേനെ.

 ആന്റണിയുടെ കളരിയിൽ കരുണാകരനെതിരെ പയറ്റിയാണ് ഉമ്മൻചാണ്ടി രാഷ്ട്രീയം കളിച്ചത്. ആ രണ്ടുമുറകളും അറിയുകയും ചെയ്യാം. പക്ഷെ കൂടുതൽ അറിയാവുന്നത്, പ്രയോഗിക്കുന്നതും, എതിരാളിയായ കരുണാകരനിൽ നിന്നും പഠിച്ച കുതന്ത്രങ്ങൾ തന്നെ. കരുണാകരനെതിരെ അവ വിജയം കണ്ടു എന്നത് നേര്. പക്ഷെ അതെ തന്ത്രം രമേശ്‌ ചെന്നിത്തലയ്കെതിരെ പ്രയോഗിക്കുമ്പോൾ എൽക്കുന്നില്ല.

 ചെന്നിത്തല ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണെന്ന് അദ്ദേഹത്തിൻറെ ശത്രുക്കൾ പോലും പറയില്ല. കുറച്ചു ഹിന്ദി, കുറച്ചു ബാലജനസഖ്യം, കരുണാകരന്റെ വാത്സല്യം, പിന്നെ നല്ല ഉറപ്പുള്ള തലേവര ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ബലം. മധ്യതിരുവിതാംകൂറിന്റെ വർഗീയ ചിന്തയിൽ നായരായതുകൊണ്ട് കിട്ടിയ ചില ചില്ലറ ആനുകൂല്യങ്ങളും. ഇതൊക്കെ വച്ചുള്ള കളികൊണ്ട്, കരുണാകരന്റെ തലകൊയ്ത ഉമ്മൻ ചാണ്ടിയോട് പിടിച്ചു നില്ക്കാൻ എങ്ങിനെ കഴിയുന്നു?

 ഇവിടെയാണ്‌ സോണിയാ ഗാന്ധിയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത ചെന്നിത്തലയ്ക്ക് സഹായകമായത്. സ്വന്തം കഴിവിൽ ഇന്ദിരാഗാന്ധിയ്കും നരസിംഹറാവുവിനും ഒരു പക്ഷെ രാജീവ് ഗാന്ധിയ്ക് പോലും ഉണ്ടായിരുന്ന ഉറപ്പൊന്നും ഇല്ലാത്ത ആളാണ്‌ സോണിയ. അതുകൊണ്ടുതന്നെ വലിയ 'കളിക്കാരെ' കഴിയുന്നതും ഒഴിവാക്കി നിർത്തുകയാണ് അവരുടെ പതിവ്. ശരാശരിക്കാരുടെ ടീമാണ് സോണിയയുടെത് വലിയ വര്ത്തമാനം പറയാത്ത, ജോലി ചെയ്യുന്ന ആളുകളാണ് അവരുടെ ടീമിൽ മിക്കവാറും നല്ല സ്ഥാനങ്ങളിൽ ഇരിക്കുന്നവർ. മൻമോഹൻസിംഗ് മുതൽ ആന്റണിയുടെയും പള്ളം രാജുവിന്റെയും ഒക്കെ സ്ഥാന ലബ്ധിക്കു പിറകിൽ ഈ പ്രത്യേകതയാണ്.

അങ്ങിനെയുള്ള സോണിയയുടെ മുൻപിലേയ്ക്ക് കെണിവച്ചു പിടിച്ച കെ പി സി സി പ്രസിഡന്റിനെ കറിവച്ചു തരണമെന്ന് പറഞ്ഞു ചെന്നിടത്താണ് ഉമ്മൻ ചാണ്ടിയ്ക് പിഴച്ചത്. ഇന്ദിരയോ റാവുവോ ആയിരുന്നെങ്കിൽ ഉമ്മൻചാണ്ടിയോടൊപ്പം ഇരയുടെ കളി ആസ്വദിച്ചേനെ. കൂട്ടിൽ കിടന്നുള്ള ചെന്നിത്തലയുടെ ദയനീയ നോട്ടം സോണിയയുടെ മനസ്സിളക്കും. സോണിയയെ അളക്കുന്നതിൽ, പാവം കളിക്കാനുള്ള ചെന്നിത്തലയുടെ ബുദ്ധി അളക്കുന്നതിൽ, ചാണ്ടിയുടെ അതിബുദ്ധിയ്ക് തെറ്റി. എതിരാളികളെ അളക്കുന്നതിൽ, സ്വന്തം മിടുക്ക് കാണിക്കുന്നതിൽ, കരുണാകരന് പറ്റിയ അബദ്ധം, പത്തുവർഷത്തിനുശേഷം ചാണ്ടിയ്ക്കും പറ്റി.

 മിടുക്കുണ്ടായാൽ മാത്രം പോര. മിടുക്ക് കാണിക്കാൻ പാടില്ലാത്ത സ്ഥലത്ത് മിടുക്ക് കാണിക്കാതിരിക്കാനുള്ള മിടുക്ക് കൂടി വേണം. അത് കരുണാകരൻ ആദ്യം മറന്നു. ഇപ്പോൾ ചാണ്ടിയും.

 (2013-ൽ അപ്രധാന വകുപ്പുമായി മന്ത്രിസഭയിലെടുത്തു ഒതുക്കാനുള്ള ശ്രമത്തെ സോണിയ ഗാന്ധിയെ ഇടപെടുത്തി അന്നത്തെ കെ പി സി സി പ്രസിഡന്റ്റ്‌ രമേശ്‌ ചെനിത്തല ഒഴിവാക്കിയ സമയത്ത് എഴുതിയതാണ് . ഉമ്മൻ ചാണ്ടി എല്ലാ കാലത്തെയ്ക്കുമുള്ള ഇതിഹാസമായതിനാൽ ഒരക്ഷരവും പാഴാകില്ല, കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇത്തിരി മാറും, അത്രേയുള്ളൂ.)

ആറെസ്സെസ്സിന്റെ ബി ജെ പി ടേക്ക്ഓവർ

അങ്ങിനെ ആറെസ്സെസ്സിന്റെ ബി ജെ പി ടേക്ക്ഓവർ പൂർത്തിയായി. ബി ജെ പി യുടെ സ്ഥാപക നേതാവ് എന്നത് മാത്രമല്ല പലപ്പോഴും വാജ്പേയിയോടു ഇത്തിരി അകലം പാലിക്കാൻ ആരെസ്സെസ്സിനെ നിര്ബന്ധിച്ചത്. സർ സംഘ ചാലക്മാർ ആയിരുന്ന രാജുഭയ്യയും സുദർശനും ആറെസ്സെസ്സിൽ വാജ്പേയിയുടെ ജൂനിയർമാരായിരുന്നു. ജോർജ് ഫെർണാണ്ടസിനെ പ്രതിരോധ മന്ത്രി ആക്കുന്നതടക്കം പ്രധാന തീരുമാനങ്ങളിൽ മുറുമുറുപ്പോടെ അംഗീകരിക്കേണ്ടി വന്നത് ആ സീനിയോരിട്ടി ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷെ വാജ്പേയി പോയതോടെ ആ കളി നിന്നു. സ്വയം വാജ്പേയി ആകാൻ ശ്രമിച്ച, എന്നും ആരെസ്സിന്റെ അരുമയായിരുന്ന അദ്വാനി, സംഘത്തിന്റെ ലക്ഷമണ രേഖ ലംഘിച്ചതിന് കൊടുത്ത വില വളരെ വലുതാണ്‌. ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആരോഹനത്തിനു സെക്കുലർ ഇമേജ് സഹായിക്കും എന്ന് വിചാരിച്ചു ജിന്നയെ പ്രശംസിച്ച അദ്വാനി പക്ഷെ പിന്നീടൊരിക്കലും സംഘത്തിന്റെ ഗുഡ് ബുക്സിൽ കയറിയില്ല. അപ്പോഴേക്കും ഗുജറാത്ത് കലാപം കൈകാര്യം ചെയ്ത രീതിയിലൂടെ നരേന്ദ്ര മോഡി ആ സ്ഥാനത്തെയ്ക്ക് വന്നു കഴിഞ്ഞിരുന്നു. ചരിത്രത്തിൽ ആദ്യമായി സംഘ് പരിവാരിനു ഭരണത്തിൽ നിർണായക പങ്കു ലഭിക്കത്തക്ക വിധത്തിൽ ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെയ്ക്ക് നയിച്ച മോഡിയ്ക്കും ഒരു മുന്നറിയിപ്പ് നല്കാൻ സംഘം മറന്നില്ല. ഈയിടെ അമിത് ഷായുടെ പ്രസിഡന്റ്റ് സ്ഥാനം അംഗീകരിക്കാൻ ചേർന്ന നാഷണൽ കൌണ്‍സിൽ യോഗത്തിൽ ഷായും മോഡിയും ആറെസ്സെസ്സിന്റെ പേര് പറയാതെ പരസ്പരം പുറം ചൊറിഞ്ഞത് തീരെ പിടിക്കാത്ത സർ സംഘചാലക് മോഹൻ ഭാഗവത് തൊട്ടടുത്ത അവസരത്തിൽത്തന്നെ ഇരുവർക്കും മുന്നറിയിപ്പ് നല്കി. ഒരു നേതാവിന്റെയും വ്യക്തിപരമായ നേട്ടമല്ല തെരഞ്ഞെടുപ്പു വിജയം എന്ന് തെളിഞ്ഞ ഭാഷയിൽ നേതാക്കന്മാരെ ഓർമ്മിപ്പിക്കാൻ ഭാഗവത് മറന്നില്ല. ഇപ്പോൾ അദ്വാനിയും ജോഷിയും ചിത്രത്തിൽനിന്ന് മായുന്നതോടെ എല്ലാം പൂർത്തിയായി.
കുടിയേറ്റക്കാരായ കർഷകർ വ്യാപകമായി ചാരായവും കള്ളും കുടിച്ചു നശിക്കുകയും കുടുംബങ്ങൾ നാനാവിധമാവുകയും ചെയ്യുന്നത് കണ്ടു മനംനൊന്ത് തലശ്ശേരി ബിഷപ്പും ഗാന്ധിയനുമായിരുന്ന ഡോ. സെബാസ്റ്യൻ വള്ളോപ്പിള്ളിയാണ് മദ്യവർജ്ജനം എന്ന ആശയം മൂന്നു നാല് പതിറ്റാണ്ട് മുന്പ് സാമൂഹത്തിന്റെ അജണ്ടയിലെയ്ക്ക് കാര്യമായി കൊണ്ടുവരുന്നത്. എം പി മന്മഥനും കുമാരപിള്ളയും ഒക്കെയുള്ള ഒരു സാമൂഹ്യ പരിവർത്തന പ്രസ്ഥാനമായി അത് മാറി. സമ്പൂർണ്ണ മദ്യനിരോധനം എന്ന വാദം അപ്രായോഗികമാണ് എന്നറിയാവുന്നതുകൊണ്ടുതന്നെ ബോധവൽക്കരണം, നിയന്ത്രണം എന്നിങ്ങനെ പടിപടിയായുള്ള ഒരു നീക്കമാണ് അവർ ഉദ്ദേശിച്ചിരുന്നത്. ആകുന്ന കാലത്തോളം സ്വന്തം ഖദർ ളോഹ സ്വയം അലക്കിയുടുത്തിരുന്ന വള്ളോപ്പള്ളിയിൽനിന്നും കേരള കത്തോലിക്കാ സഭയെ കച്ചവടം പഠിപ്പിച്ച ക്ലിമീസിലെക്കെത്തിയപ്പോൾ പഴയ വിനയത്തിന്റെ ഭാഷയൊക്കെ മാറി; ബാറുകൾ തുറന്നാൽ സര്ക്കാരിന്റെ അന്ത്യമായിരിക്കുമെന്ന, തികച്ചും പൊള്ളയായ പക്ഷെ അഹങ്കാരം നിറഞ്ഞ വാചകമടി നമ്മൾ കേട്ടു. ഫലം: സുധീരനുമായുള്ള യുദ്ധത്തിൽ തോല്ക്കും എന്ന ഘട്ടം വന്നപ്പോൾ ഉമ്മൻ ചാണ്ടി എടുത്തുചാടി നടത്തിയ പ്രഖ്യാപനത്തിന് കത്തോലിക്കാ സഭയുമുത്തരം പറയേണ്ടുന്ന അവസ്ഥ! പരമാവധി ഓരോ കുർബാനയ്ക്കും അഞ്ചു മുതൽ പത്തു മി ലി വരെ ഉപയോഗിക്കുന്ന വീഞ്ഞിന്റെ പേരിൽ 23 ഡിസ്റ്റിലറിയുള്ള വമ്പൻ മദ്യ സാമ്രാജ്യമായി അങ്ങിനെ ഒറ്റ രാത്രികൊണ്ട്‌ കത്തോലിക്കാ സഭ മാറി. കച്ചവടക്കാരന്റെ വിടുവായത്തത്തിനു കൊടുക്കേണ്ടി വന്ന വില! ഗുരുവിനെയും ഗുരുദർശനങ്ങളെയും കാശാക്കി മാറ്റിയ വെള്ളാപ്പള്ളി നടേശൻ എന്ന മദ്യ മുതലാളിയുടെ മുള്ളുവച്ച വർത്തമാനത്തിനു മുൻപിൽ വസ്ത്രമുരിഞ്ഞപോലെയായി ഡിസ്റ്റിലറി ലൈസൻസ് പെട്ടിയിൽ വച്ചു സമ്പൂർണ്ണ മദ്യ നിരോധനം നടത്തിയില്ലെങ്കിൽ സര്ക്കാരിനെ വീഴിക്കും എന്ന് വീമ്പു പറഞ്ഞു നടന്ന പിതാക്കന്മാർ. നാട്ടിലെ നിയമത്തിനു മേലെ ഒരു നിയമവും പാടില്ല, ഒരു മത സമ്പ്രദായത്തിനും വിശ്വാസത്തിനും ഒഴിവുകൊടുക്കേണ്ട ആവശ്യവുമില്ല. സമ്പൂർണ്ണ മദ്യ നിരോധനം വേണം എന്നാവശ്യപ്പെട്ടിട്ടു വൈൻ മദ്യമല്ല എന്ന് പറഞ്ഞു നില്ക്കാനുള്ള ശ്രമം പരിഹാസ്യമാണ്. അതുകൊണ്ട് പിതാക്കന്മാരെ, പറഞ്ഞത് വെള്ളാപ്പള്ളിയാണെന്നത് വിട്ടേക്കുക. വലിയ മനുഷ്യർ ഇരുന്ന കസേരയാണത്, കേൾക്കുന്നതുകൊണ്ട്‌ ഒരു കുറച്ചിലുമില്ല.ഡിസ്റ്റിലറി ലൈസൻസ് തിരിച്ചേൽപ്പിക്കുക. അത്യാവശ്യമാണെങ്കിൽ മുന്തിരിപിഴിഞ്ഞു നീരെടുക്കുക. അല്ലെങ്കിൽ കട്ടൻകാപ്പികൊണ്ട്‌ തൃപ്തിപ്പെടുക. പിന്നെ, കച്ചവടക്കാരിൽനിന്ന് നിങ്ങളെത്തന്നെ തിരിച്ചു പിടിക്കാൻ വല്ല വഴിയുമുണ്ടോയെന്ന് നോക്കുക.